< Back
Gulf
ബീച്ച്
Gulf

ബീച്ചുകളിലെ മണലില്‍ ചാര്‍ക്കോള്‍ കത്തിക്കുന്നതിനെതിരെ ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം

Web Desk
|
24 April 2023 1:01 AM IST

കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്

ബീച്ചുകളിലെ മണലില്‍ ചാര്‍ക്കോള്‍ കത്തിക്കുന്നതിനെതിരെ ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം. ചാർക്കോളുകള്‍ക്ക് പകരം

ഫയര്‍ പിറ്റ്സുകള്‍ ഉപയോഗിക്കാന്‍ നിർദ്ദേശം നല്‍കി.


പെരുന്നാള്‍ ആഘോഷിക്കാന്‍ ബീച്ചുകളിലും മരുഭൂമിയിലും എത്തുന്ന പലരും അവിടെ പാചകം ചെയ്യുന്നുണ്ട്. എന്നാല്‍ നേരിട്ട് മണലില്‍ ചാര്‍ക്കോളിന് തീയിടുമ്പോള്‍ അത് വൃത്തിയാക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.

കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതിനാലാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയത്.

Similar Posts