< Back
Gulf

Gulf
ലോകകപ്പ് ടീമുകളുടെ കുടുംബത്തിനും ഒഫീഷ്യല്‍സിനും സഞ്ചരിക്കാൻ കൂടുതല്‍ ബസുകളെത്തി
|7 Nov 2022 12:12 AM IST
മലയാളി മാനേജ്മെന്റിന് കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ട്സാണ് ബസുകള്‍ ഖത്തറിലെത്തിച്ചത്.
ലോകകപ്പ് ഫുട്ബോളിനെത്തുന്ന കളിക്കാരുടെ കുടുംബത്തിനും ഫിഫ ഒഫീഷ്യല്‍സിനും സഞ്ചരിക്കാനുള്ള കൂടുതല്‍ ബസുകള്‍ ഖത്തറിലെത്തി. മലയാളി മാനേജ്മെന്റിന് കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ട്സാണ് ബസുകള്‍ ഖത്തറിലെത്തിച്ചത്.
400 ലക്ഷ്വറി ബസുകളാണ് മലയാളി മാനേജ്മെന്റിന് കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ട്സ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ 700 ആഡംബര കാറുകളും വി.ഐ.പികൾക്കും വി.വി.ഐ.പികള്‍ക്കും സഞ്ചരിക്കാനായി എം.ബി.എം എത്തിച്ചിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ ബസടക്കം വി.ഐ.പി യാത്രകള്‍ക്കുള്ള വാഹനങ്ങളെല്ലാം ലഭ്യമാക്കുന്നത് എം.ബി.എം ആണ്. സൂപ്പര്‍ ലക്ഷ്വറി ബസുകളാണ് ടീമുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.