< Back
Gulf
ഖത്തറിൽ പുതിയ സര്‍വീസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് മുവാസലാത്ത്
Gulf

ഖത്തറിൽ പുതിയ സര്‍വീസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് മുവാസലാത്ത്

Web Desk
|
27 Aug 2022 12:15 AM IST

മുവാസലാത്തിന്റെ വെബ്സൈറ്റില്‍ റൂട്ട് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്.

പുതിയ സര്‍വീസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ഖത്തറിലെ പൊതുഗതാഗത സ്ഥാപനമായ മുവാസലാത്ത്. ആഗസ്റ്റ് 28 ഞായറാഴ്ച മുതലാണ് പുതിയ സര്‍വീസുകളും മെട്രോ ലിങ്ക് സര്‍വീസുകളും നിലവില്‍ വരിക.

പൊതുഗതാഗത റൂട്ടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കും പുതിയ ബസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതിനും അനുസൃതമായാണ് സര്‍വീസുകളുടെ ക്രമീകരണം. മുവാസലാത്തിന്റെ വെബ്സൈറ്റില്‍ റൂട്ട് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്.

Similar Posts