< Back
Gulf

Gulf
ഖത്തറിന് പിന്തുണയുമായി നടുമുറ്റം ഖത്തര്‍ പെൺപട
|13 Nov 2022 12:16 AM IST
ദോഹയിലെ പ്രശസ്തമായ വനിതാ സംഘടനയാണ് നടുമുറ്റം ഖത്തർ.
ലോകകപ്പില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഖത്തറിന് പിന്തുണയുമായി നടുമുറ്റം ഖത്തര്‍ വനിതാ പ്രവർത്തകർ. ദോഹ കോര്‍ണിഷിലെ കൗണ്ട് ക്ലോക്കിന് സമീപം ചെണ്ട മേളവും ഫ്ലാഷ് മോബുമൊരുക്കിയാണ് നടുമുറ്റം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.
ദോഹയിലെ പ്രശസ്തമായ വനിതാ സംഘടനയാണ് നടുമുറ്റം ഖത്തർ. ദോഹയിലുടനീളമുള്ള നിരവധി വനിതകളാണ് കൗണ്ട് ക്ലോക്കിന് സമീപം ഒത്തുകൂടിയത്. ദോഹയിലെ വനിതകൾക്ക് ആഘോഷിക്കാനുള്ള വേദിയാണ് തങ്ങൾ ഒരുക്കിയതെന്ന് നടുമുറ്റം ഖത്തർ ഭാരവാഹികൾ പറഞ്ഞു.