< Back
Gulf

Gulf
ഫലസ്തീൻ, കശ്മീർ, മ്യാൻമർ മനുഷ്യാവകാശ ലംഘനങ്ങൾ യു.എന്നില്‍ ഉന്നയിച്ച് ഒ.ഐ.സി രാജ്യങ്ങള്‍
|15 Sept 2021 11:31 PM IST
കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തു വന്നു.
ഫലസ്തീൻ, കശ്മീർ, മ്യാൻമർ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യു.എന്നിനു മുമ്പാകെ ഒ.ഐ.സി രാജ്യങ്ങൾ. ഫലസ്തീൻ തടവുകാരോട് ഇസ്രായേൽ അനുവർത്തിക്കുന്ന ക്രൂരതകൾക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി വ്യക്തമാക്കി. ഫലസ്തീൻ ഉൾപ്പെടെ മൂന്നിടങ്ങളിലും സ്ഥിതിഗതികൾ ഉത്കണ്ഠ സൃഷ്ടിക്കുന്നതായും ഒ.ഐ.സി.
എന്നാൽ കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തു വന്നു. ഒ.ഐ.സിയുടെ പേരിൽ 'പരാജയപ്പെട്ട രാജ്യ'മായ പാകിസ്ഥാൻ നടത്തുന്ന വിലകുറഞ്ഞ പ്രസ്താവനയാണിതെന്നും ഇന്ത്യ പറഞ്ഞു. യു.എൻ മനുഷ്യാവകാശ സമിതിക്കു മുമ്പാകെയാണ് ഒ.ഐ.സി പ്രതികരണം.