< Back
Gulf

Gulf
ഒമാൻ ചേംബർ അംഗത്വം: അബ്ദുൽലത്തീഫ് ഉപ്പളയെ മുസ്‍ലിം ലീഗ് ആദരിച്ചു
|23 Dec 2022 1:08 AM IST
സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കൈമാറി.
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുൽ ലത്തീഫ് ഉപ്പളയെ മുസ്‍ലിം ലീഗ് ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കൈമാറി.
മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്‍റും ബദർ അൽ സമ ഡയറക്ടറും കൂടിയായ പി.എ. മുഹമ്മദ്, മസ്കത്ത് കെ.എം.സി.സി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി, കെ.എം.സി.സി നേതാക്കളായ റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് വാണിമേൽ, ഗഫൂർ താമരശ്ശേരി, നജീബ് കുനിയിൽ സംബന്ധിച്ചു.