< Back
Gulf

Gulf
തുർക്കി,സിറിയ ഭൂകമ്പത്തിൽ അനുശോചനമറിയച്ച് ഒമാൻ
|7 Feb 2023 12:27 AM IST
തുർക്കിയിലുള്ള ഒമാൻ പൗരന്മാരോട് അങ്കാറയിലെ ഒമാൻ എംബസിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
സിറിയ, തുർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഉണ്ടായ ഭൂകമ്പത്തിൽ ഒമാൻ അനുശോചനം അറിയിച്ചു.
തുർക്കി, സിറിയൻ രാജ്യങ്ങളോടും ജനങ്ങളോടും അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുർക്കിയിലുള്ള ഒമാൻ പൗരന്മാരോട് അങ്കാറയിലെ ഒമാൻ എംബസിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.