< Back
Oman

Oman
തൊഴിൽ നിയമ ലംഘനം: കഴിഞ്ഞ മാസം മസ്‌കത്തിൽ അറസ്റ്റിലായത് 1,217 പ്രവാസികൾ
|3 Sept 2024 5:07 PM IST
താമസ കാലാവധി അവസാനിച്ച 844 പേർ അടക്കമുള്ളവരാണ് പിടിയിലായത്
മസ്‌കത്ത്: ഒമാനിലെ തൊഴിൽ നിയമം ലംഘിച്ചതിന് മസ്‌കത്ത് ഗവർണറേറ്റിൽ ആഗസ്തിൽ 1,217 പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആന്റ് സേഫ്റ്റി സർവീസസിന്റെ ഇൻസ്‌പെക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെയാണ് ആഗസ്റ്റ് മാസത്തിൽ മസ്‌കത്ത് ഗവർണറേറ്റിൽ പരിശോധനാ കാമ്പയിനുകൾ നടത്തിയത്. ഈ കാമ്പയിനുകളെ തുടർന്നാണ് 1,217 നിയമലംഘകരെ അറസ്റ്റ് ചെയ്തത്.
ഒമാനൈസ്ഡ് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന 164 പേർ, താമസ കാലാവധി അവസാനിച്ച 844 പേർ, മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്ന 158 പേർ, സ്വയം തൊഴിൽ ചെയ്യുന്ന 51 പേർ എന്നിങ്ങനെയാണ് പിടിയിലായത്.