< Back
Oman

Oman
ചൂതാട്ടവും നിരോധിത സിഗരറ്റും മദ്യവും കൈവശം വെക്കലും; ദാഖിലിയയിൽ 15 പ്രവാസികൾ അറസ്റ്റിൽ
|5 Nov 2025 6:40 PM IST
പിടിയിലായത് ഏഷ്യക്കാർ
മസ്‌കത്ത്: ചൂതാട്ടത്തിനും നിരോധിത വസ്തുക്കൾ കൈവശം വച്ചതിനും ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ 15 പ്രവാസികൾ അറസ്റ്റിൽ. ഏഷ്യൻ പൗരത്വമുള്ള 15 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
ചൂതാട്ടത്തിൽ ഏർപ്പെടുകയും നിരോധിത സിഗരറ്റുകളും മദ്യവും കൈവശം വയ്ക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയതെന്ന് ആർഒപി അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പറഞ്ഞു.