< Back
Oman

Oman
ലോകപ്പ് ഫ്ടുബാൾ യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന് തോൽവി.
|17 Nov 2021 3:48 AM IST
ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജപ്പാനോട് ഒരുഗോളിനാണ് തോൽവി വഴങ്ങിയത്.
ലോകപ്പ് ഫ്ടുബാൾ യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന് തോൽവി. ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിൽ ജപ്പാനോട് ഒരുഗോളിനാണ് തോൽവി വഴങ്ങിയത്. ഇതോടെ ലോകകപ്പ് സ്വപ്നം ഏകദേശം പൊലിഞ്ഞു. 81ാം മിനിറ്റിൽ ജൂനിയേട്ടാ ആണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. കളിയുടെ ആദ്യ മിനുട്ടു മുതല്‍ ആക്രമിച്ചു കളിച്ച ജപ്പാന്‍ ടീം നിരവധി തവണയാണ് ഒമാന്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിച്ചത്. പ്രതിരോധത്തിലൂന്നിയായിരുന്നു ഒമാന്‍ കളിച്ചത്. ആറു മത്സരങ്ങളിൽ നിന്ന് 12പോയൻറുമായി ജപ്പാൻ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്തി. ഇത്രയു മത്സരങ്ങളിൽനിന്ന് 18 പോയിൻറ് ഉള്ള സൗദി അറേബ്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്. 11 പോയൻറുള്ള ആസ്ത്രേലിയ, ഏഴ് പോയൻറുമായി ഒമാൻ മൂന്നും നാലും സ്ഥാനത്തുള്ളത്.
