< Back
Oman

Oman
2022 മുതൽ ഡിജിറ്റൽ പരിവർത്തനത്തിൽ 400% പുരോഗതി നേടി: ഒമാൻ ഐടി മന്ത്രി
|10 Feb 2026 5:55 PM IST
ടുഗെദർ ഫോർവേഡ് ഫോറത്തിലാണ് വെളിപ്പെടുത്തൽ
മസ്‌കത്ത്: 2022 ന്റെ തുടക്കം മുതൽ ഡിജിറ്റൽ പരിവർത്തനത്തിൽ ഒമാൻ ഗവൺമെന്റ് 400% പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി. ടുഗെദർ ഫോർവേഡ് ഫോറത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
പൗരന്മാർക്കും ബിസിനസുകൾക്കും മികച്ച സേവനം നൽകാൻ ഡിജിറ്റൽ പരിവർത്തനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ സുഗമമാക്കാനും ഗവൺമെന്റ് സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ഇത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ മാറ്റം സജീവമാക്കാനും ഡാറ്റ സംയോജനം മെച്ചപ്പെടുത്താനും മന്ത്രാലയം മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങളുമായി പ്രവർത്തിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.