< Back
Oman
മെഗാ കാർണിവലൊരുക്കി ഇന്ത്യൻ സ്‌കൂൾ   സലാലയുടെ 40ാം വർഷികാഘോഷം
Oman

മെഗാ കാർണിവലൊരുക്കി ഇന്ത്യൻ സ്‌കൂൾ സലാലയുടെ 40ാം വർഷികാഘോഷം

Web Desk
|
26 Dec 2022 12:31 PM IST

സലാല ഇന്ത്യൻ സമൂഹം ഒഴുകിയെത്തിയ ആഘോഷ രാവിൽ ഇന്ത്യൻ സ്‌കൂൾ സലാലയൂടെ നാൽപതാം വാർഷികാഘോഷം വർണാഭമായി നടന്നു. ഭക്ഷണ ശാലകളും വൈവൈധ്യങ്ങളായ നൃത്ത പരിപാടികളും മികച്ച സംഘാടനവും ഒത്തു ചേർന്നതോടെ സലാലയിലെ ഇന്ത്യൻ സമൂഹത്തിന് മറക്കാനാവത്ത രാവാണ് സ്‌കൂൾ സമ്മാനിച്ചത്.

ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളോടെ ആരംഭിച്ച ആഘോഷ രാവിൽ ബോർഡ് ഓഫ് ഡയരക്ടേഴ്‌സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം മുഖ്യാതിഥിയായിരുന്നു. ഗൾഫിലെ തന്നെ ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഒന്നായി ഇന്ത്യൻ സ്‌കൂൾ സലാല മാറിയിട്ടുണ്ടെന്ന് ഡോ. ശിവകുമാർ മാണിക്യം പറഞ്ഞു.



ഡയരക്ടർ ഇൻ ചാർജ് സിറാജുദ്ദീൻ നെഹ്‌ലത്, ദോഫാർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ആമിർ അലി അൽ റവാസ് എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്‌കൂളിന് മുന്നിൽ വലിയ വികസന പദ്ധതികളാണ് ഉള്ളതെന്ന് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ പറഞ്ഞു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ആഘോഷ കമ്മിറ്റി ചെയർമാൻ യാസിർ മുഹമ്മദ്, മറ്റു എസ്.എം.സി അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.

വിവിധ രാജ്യങ്ങളുടെ നാൽപത് തരം നൃത്ത രൂപങ്ങളാണ് ഒരുക്കിയിരുന്നത്. എങ്കിലും അപ്രതീക്ഷിയതമായി പെയ്ത കനത്ത മഴയെ തുടർന്ന് ചില കലാ പരിപാടികൾ റദ്ദാക്കേണ്ടിവന്നു. അക്കാദമിക് കലണ്ടറിലെ സാധ്യതയനുസരിച്ച് ഇത് മറ്റൊരു ദിവസം സംഘടിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Similar Posts