< Back
Oman
58 lakh riyals spent: 2 new fishing ports being prepared in Dhofar
Oman

58 ലക്ഷം റിയാൽ ചെലവ്: ദോഫാറിൽ ഒരുങ്ങുന്നത് 2 പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ

Web Desk
|
23 Jan 2026 9:55 PM IST

ഹാസിക്, ഹദ്ബീൻ എന്നിവിടങ്ങളിലാണ് പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മത്സ്യബന്ധന മേഖലയ്ക്ക് കരുത്തേകുന്ന രണ്ട് പുതിയ തുറമുഖങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. 58 ലക്ഷം റിയാൽ ചെലവിൽ ഹാസിക്, ഹദ്ബീൻ എന്നിവിടങ്ങളിലാണ് കൃഷി ജലവിഭവ മന്ത്രാലയം ഈ അത്യാധുനിക തുറമുഖങ്ങൾ ഒരുക്കുന്നത്.

നിലവിൽ ഹദ്ബീൻ തുറമുഖത്തിന്റെ 50 ശതമാനവും ഹാസിക് തുറമുഖത്തിന്റെ 34 ശതമാനവും നിർമാണം പൂർത്തിയായതായി ദോഫാർ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ നാസർ ബിൻ ഉബൈദ് ഗവാസ് അറിയിച്ചു. മത്സ്യബന്ധനത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതോടൊപ്പം തുറമുഖമേഖലകളിൽ പൊതു സ്വകാര്യ മേഖലകളുടെ സേവനം വർധിപ്പിക്കുക എന്നതുകൂടിയാണ് ഇതിന്റെ ലക്ഷ്യം. മത്സ്യബന്ധനമേഖലകളിലെ കൂടുതൽ വരുമാനത്തിലൂടെ ദേശീയ സമ്പദ്‍വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകാനാണ് ലക്ഷ്യമിടുന്നത്.

Similar Posts