< Back
Oman
സലാലയിൽ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു
Oman

സലാലയിൽ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
|
1 Sept 2023 1:32 AM IST

ഒളിമ്പിക് ട്രേഡിങ് സുധാകരന്‍ സലാലയില്‍ സൗഹ്യദ ഓണാഘോഷം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസിലാണ്‌ ആഘോഷം ഒരുക്കിയത്. ഫുട്ബോള്‍ സംഘാടകന്‍ കൂടിയായ സുധാകരന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൗഹ്യദ ഓണാഘോഷം നടത്തി വരുന്നുണ്ട്.

അബൂ തഹ് നൂന്‍ എം.ഡി ഒ.അബ്‌ദുല്‍ ഗഫൂറും കുടുംബവും, ഡോ. ഷമീര്‍ ആലത്ത്, എം.ബി.സുനില്‍ രാജ്, നൂര്‍ നവാസ് ,ശിഹാബ് കാളികാവ് എന്നിവരും മാധ്യമ പ്രവര്‍‌ത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ കലാ പരിപാടികളും നടന്നു.

Similar Posts