< Back
Oman

Oman
മസ്‌കത്തിൽ വീടിന് തീപിടിച്ചു; നാലുപേരെ രക്ഷിച്ച് അധികൃതർ
|30 April 2024 2:13 PM IST
ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ കുടുങ്ങിയ നാലുപേരെ അധികൃതർ രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ)യാണ് നാലുപേരെ രക്ഷിച്ചത്.
'മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ അഗ്‌നിശമന സേനാംഗങ്ങൾക്ക് സീബിലെ വിലായത്തിലെ തെക്കൻ മാബില പ്രദേശത്തുള്ള ഒരു വീട്ടിലുണ്ടായ തീപിടിത്തം അണയ്ക്കാൻ സാധിച്ചു. നാല് പേരെ രക്ഷപ്പെടുത്തി, സംഭവ സ്ഥലത്ത് വെച്ച് അടിയന്തര വൈദ്യസഹായം നൽകി. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു' സി.ഡി.എ.എ വാർത്താകുറിപ്പിൽ പറഞ്ഞു.

