< Back
Oman

Oman
സലാലയിൽ ആറ്റുകാൽ പൊങ്കാലയിട്ട് മലയാളി കുടുംബം
|7 March 2023 5:17 PM IST
നാട്ടിൽ സ്വന്തം വീടിന് മുറ്റത്ത് വലിയ പൊങ്കാല മഹോത്സവം പൊടിപൊടിക്കുമ്പോൾ, അതിനോട് ഐക്യദാർഢ്യപ്പെട്ട് സലാലയിലും പൊങ്കാലയർപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനിതയും കുടുംബവും.
മകൻ പവനിനും ഭർത്താവ് അജിത് കുമാറിനുമൊപ്പം ഇത്തീൻ പ്രദേശത്തിന് സമീപം ഫാമിനോട് ചേർന്നാണ് അടുപ്പൊരുക്കിയിരിക്കുന്നത്. നാട്ടിൽ രാവിലെ പത്തരക്ക് തീ പകർന്നപ്പോൾ ഒമാൻ സമയം ഒമ്പതിന് ഇവിടെയും തീ പകർന്നു.
ഒരു മണിയോടെയാണ് നിവേദ്യം പൂർത്തിയായത്. നാട്ടിലെ പോലെ ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുള്ളതായി അനിത പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി താനും കുടുംബവും ഈ ചടങ്ങ് നടത്തി വരികയാണ്. സ്ത്രീകളുടെ പൊങ്കാലയിൽ ഈ വർഷം മകന്റെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എളുപ്പമാകുന്നതിനാണ് ദേവിയോട് പ്രാർത്ഥന നടത്തിയതെന്നും അവർ പറഞ്ഞു.
