< Back
Oman
തിരുവനന്തപുരം സ്വദേശി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു.
Oman

തിരുവനന്തപുരം സ്വദേശി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

Web Desk
|
5 May 2024 1:28 PM IST

അവധി കഴിഞ്ഞ് ഇന്നലെയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്.

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോകാണ് (54) തുംറൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയാണ്. മിനിയാണ് ഭാര്യ. അശ്വിൻ, അവിനാഷ് എന്നിവർ മക്കളാണ്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്ന അശോക് ടിസയുടെ സംഘാടകരിൽ പ്രമുഖനാണ്.

അവധി കഴിഞ്ഞ് ഇന്നലെയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ടിസ ഭാരവാഹികൾ അറിയിച്ചു. അശോകന്റെ ആകസ്മിക നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോ:സനാതനനും വിവിധ സംഘടന ഭാരവാഹികളും അനുശോചനം അറിയിച്ചു.

Similar Posts