< Back
Oman
ഒമാനിൽ മലയാളി വിദ്യാർഥി ന്യൂമോണിയ ബാധിച്ച് മരിച്ചു
Oman

ഒമാനിൽ മലയാളി വിദ്യാർഥി ന്യൂമോണിയ ബാധിച്ച് മരിച്ചു

Web Desk
|
21 Feb 2024 10:18 PM IST

സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ്​വ സമീറാണ് മരിച്ചത്.

മസ്കത്ത്: ഒമാനിലെ സൂറിൽ ന്യൂമോണിയ ബാധിച്ച് മലയാളി വിദ്യാർഥിനി മരിച്ചു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ്​വ സമീറാണ് മരിച്ചത്. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ ഓച്ചിറ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ് സഫ്​വ. ഖബറടക്കം സൂറിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts