< Back
Oman

Oman
250ലധികം കെട്ട് ഖാത്തുമായി ഒമാനിൽ ഒരാൾ പിടിയിൽ
|18 Aug 2024 7:04 PM IST
പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ആർഒപി
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ 250 ലധികം കെട്ട് ഖാത്ത് വാഹനത്തിൽ കടത്താൻ ശ്രമിച്ചയാളെ റോയൽ ഒമാൻ പൊലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. എക്‌സിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
സലാലയിലെ സ്പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ആർഒപി പ്രസ്താവനയിൽ പറഞ്ഞു.