< Back
Oman
സലാലയിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു
Oman

സലാലയിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു

Web Desk
|
4 Sept 2022 11:10 AM IST

ദുബൈയിൽനിന്ന് സലാലയിലേക്കുള്ള യാത്രാമധ്യേ മലയാളി കുടുംബം അപകടത്തിൽപെട്ട് ആലപ്പുഴ സ്വദേശി മരിച്ചു. തുംറൈത്തിനും സലാലക്കും ഇടയിൽ ജബലിലാണ് അപകടം നടന്നത്. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ(34) ആണ് മരിച്ചത്.

കൂടയുണ്ടായിരുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. ഭാര്യ തസ്‌നിം, മക്കൾ ഹൈഫ(4) ഹാദി(1). മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടീം വെൽഫയറിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ ൃകൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.

Similar Posts