< Back
Oman

Oman
കൊല്ലം സ്വദേശിനി ഒമാനിൽ നിര്യാതയായി
|14 Aug 2022 10:46 PM IST
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
മസ്‌കത്ത്: കൊല്ലം പുനലൂർ സ്വദേശിനി ബീന ബീവി (62) ഒമാനിൽ നിര്യാതയായി. പുനലൂർ മാത്രനിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദിന്റെ ഭാര്യയാണ് മരിച്ചത്. മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമാനിലെ ഇബ്രിയിൽ ഹൗസ് മെയ്ഡ് ആയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷംസുദ്ദീൻ. മാതാവ്: സൈനബ ബീവി. മകൾ: ബിസ്മി. മരുമകൻ: ബുഹാരി