< Back
Oman

Oman
കോഴിക്കോട് സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി
|5 April 2023 5:56 AM IST
സലാല: കോഴിക്കോട് ചേളന്നൂർ കണ്ണങ്കര സ്വദേശി കുനിയിൽ താഴത്ത് വീട്ടിൽ ഷൈജു(44)വിനെ സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. പിതാവ് ഗോപാലൻ, മാതാവ് ജാനകി. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കോൺസുലാർ ഏജന്റ് സനാതനൻ അറിയിച്ചു.