< Back
Oman
A native of Malappuram died in an accident in Oman
Oman

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
15 Sept 2024 2:49 PM IST

കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി ജലീൽ സഖാഫിയാണ് മരിച്ചത്‌

മസ്‌കത്ത്:മലപ്പുറം സ്വദേശി ഒമാനിൽ അപകടത്തിൽ മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ, ഈസ്റ്റ് വെള്ളൂർ സ്വദേശി ജലീൽ സഖാഫി (49)യാണ് മസ്‌കത്തിന് സമീപം ബിദ്ബിദിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചത്‌. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ മാസം സന്ദർശക വിസയിൽ ഒമാനിൽ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടൻ, മാതാവ്: സഫിയ. സമാഇൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് വെൽഫയർ സമിതി അറിയിച്ചു.

Similar Posts