< Back
Oman

Oman
വാഹനാപകടം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
|11 May 2024 4:16 PM IST
മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫിയാണ് നിര്യാതനായത്
സലാല: സലാല ഔഖത്തിൽ ട്രൈയിലിടിച്ച് മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) നിര്യാതനായി. റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
നോർത്ത് ഔഖത്തിൽ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ അനീസ, മക്കൾ മിഹമ്മദ് സയാൻ (7), നൈറ ഫാത്തിമ (3). കുടുംബവും മറ്റു ബന്ധുക്കളും സലാലയിൽ ഉണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.