Oman
ഹ്യദയാഘാതം, നാദാപുരം സ്വദേശി സലാലയിൽ നിര്യാതനായി
Oman

ഹ്യദയാഘാതം, നാദാപുരം സ്വദേശി സലാലയിൽ നിര്യാതനായി

ijas
|
2 March 2022 10:13 PM IST

താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു

സലാല: കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) ഹ്യദയാഘാതം മൂലം സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ആറ് വർഷമായി സനായിയയിൽ ഗൾഫ് ടീ എന്ന സ്ഥാപനം നടത്തിവരികയാണ്. നേരത്തെ സൗദിയിലും ബഹ്റൈനിലും ജോലി ചെയ്തിരുന്നു. ഭാര്യ റഹീസ ചിരമ്പത്ത്. മക്കൾ റീം സുൽത്താന, സിയ മിർസ. നാല് സഹോദരിമാരുണ്ട്. ഉപ്പയും,ഉമ്മയും അടുത്തിടെ മരണപ്പെട്ടിരുന്നു.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.

Related Tags :
Similar Posts