< Back
Oman

Oman
ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
|30 Dec 2023 11:39 AM IST
ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. പന്തളം പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്.
മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു. ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.