< Back
Oman

Oman
ഹ്യദയാഘാതം: തലശ്ശേരി സ്വദേശി സലാലയിൽ നിര്യാതനായി
|2 Oct 2024 7:50 PM IST
തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മലാണ് മരണപ്പെട്ടത്
സലാല: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ നിര്യാതനായി. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ ( 26) ആണ് മരണപ്പെട്ടത്. ഹസൻ ബിൻ താബിത് റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന അജ്മൽ ഇന്ന് ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസസ്ഥലത്തെത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പിതാവ് പരേതനായ ഉമ്മർ പുത്തൻ പുരക്കൽ മാതാവ് ഷമീറ കാടൻ കണ്ടി. അവിവാഹിതാനാണ്. മ്യതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.