< Back
Oman
തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
Oman

തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
21 Feb 2026 10:50 PM IST

മസ്‌കത്ത്: തൃശൂർ കൂളിമുട്ടം നെടുമ്പറമ്പിൽ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ (90) മസ്‌കത്തിലെ അസൈബയിൽ മരണപെട്ടു. വാർധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു മരണം. 25 വർഷത്തോളമായി മകനോടൊപ്പം അസൈബയിലായിരുന്നു താമസം. പെരിഞ്ഞനം ബോയ്സ് സ്‌കൂൾ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ദീർഘകാലം കൂളിമുട്ടം നെടുംപറബ് മഹല്ല് കമ്മറ്റി സെക്രട്ടറിയായും സേവനം ചെയ്തിരുന്നു. മൃതുദേഹം നാളെ (ഞായർ) വൈകുന്നേരം എട്ട് മണിക്ക് ആമിറാത്ത് കബറസ്ഥാനിൽ മറവ് ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മക്കൾ: റഷീദ്, ജമീല, സഈദ, സൽമ, ഖമറുന്നീസ. മരുമക്കൾ: ഷൈന, നൗഷാദ്, ഇബ്റാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുൽ നവാസ്.

Related Tags :
Similar Posts