< Back
Oman

Oman
വടകര സ്വദേശി സലാലയിൽ നിര്യാതനായി
|16 Nov 2023 12:15 AM IST
15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്
സലാല: വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് ( 39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്നാണ് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുനനു. കഴിഞ്ഞ 15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ ആശ. മൂന്ന് മക്കളുണ്ട്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.