< Back
Oman

Oman
വർക്കല സ്വദേശി സലാലയിൽ നിര്യാതനായി
|7 Dec 2022 11:30 PM IST
മ്യതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ
സലാല: തിരുവനന്തപുരം വർക്കല പാലച്ചിറ സ്വദേശി വഴവിള വീട്ടിൽ ഷാം ജലാലുദ്ദീൻ ( 53) സലാലയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം നടത്തുന്ന ഷഹൽനോത്തിലെ സൂപ്പർമാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സലാലയിലെ ഔഖത്തിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു. ഭാര്യ ഷൈല ഷാം. ഒരു മകൻ സലാലയിലുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.