< Back
Oman
ഒമാനിൽ നികുതി വെട്ടിപ്പ് കേസിൽ പ്രതിക്ക് ഒന്നര ലക്ഷത്തിലേറെ റിയാൽ പിഴയും തടവുശിക്ഷയും
Oman

ഒമാനിൽ നികുതി വെട്ടിപ്പ് കേസിൽ പ്രതിക്ക് ഒന്നര ലക്ഷത്തിലേറെ റിയാൽ പിഴയും തടവുശിക്ഷയും

Web Desk
|
16 Jan 2026 10:45 PM IST

മസ്‌കത്ത്: നികുതിവെട്ടിപ്പ് കേസിൽ പ്രതിക്ക് കുടിശ്ശികയും പിഴയുമായി 1,53,000 റിയാൽ അടക്കാൻ ആവശ്യപ്പെട്ട് ഒമാനിലെ പ്രാഥമിക കോടതി, നികുതി റിട്ടേണുകൾ കൃത്യമായി സമർപ്പിക്കാതിരിക്കുകയും കള്ളരേഖകൾ ഹാജരാക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. നികുതി ബാധ്യതയുള്ള എല്ലാ സ്ഥാപനങ്ങളും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കൃത്യമായ വിവരങ്ങൾ സമർപ്പിക്കണമെന്ന് നികുതി അതോറിറ്റി നിർദേശിച്ചു. 32778 റിയാൽ വരുമാന നികുതിയായും 121,207 റിയാൽ എക്‌സൈസ് നികുതിയായുമാണ് കണക്കാക്കിയത്. വരുമാന നികുതി കൃത്യമായി സർപ്പിക്കാതിരുന്നതിന് മൂന്ന് മാസം തടവും 2000 റിയാൽ പിഴയും എക്‌സൈസ് നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കാത്തതിന് മൂന്ന് മാസം തടവും 1000 റിയാൽ പിഴയുമാണ് ഈടാക്കിയത്. എക്‌സൈസ് നികുതി വെട്ടിപ്പിനായി കള്ളരേഖകൾ ഹാജരാക്കിയതിന് ഒരു വർഷം തടവും അയ്യായിരം റിയാൽ പിഴയും വിധിച്ചു.

എല്ലാ ക്രിമിനൽ കോടതി ചെലവുകളും പ്രതി വഹിക്കാണമെന്നും കോടതി നിർദേശിച്ചു. നികുതി ബാധ്യതയുള്ള എല്ലാ സ്ഥാപനങ്ങളും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കൃത്യമായ വിവരങ്ങൾ സമർപ്പിക്കണമെന്ന് നികുതി അതോരിറ്റി നിർദേശിച്ചു. നിയമലംഘനം സംഭവിച്ചാൽ പിഴക്കൊപ്പം തടവ് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും നികുതി അതോരിറ്റി മുന്നറിയിപ്പ് നൽകി.

Related Tags :
Similar Posts