< Back
Oman
Adalats for expatriate problems
Oman

പ്രവാസി പ്രശ്‌നങ്ങളിൽ പരിഹാരങ്ങളും നടപടികളുമായി അദാലത്തുകൾ

Web Desk
|
22 Aug 2023 12:09 AM IST

കേരളത്തിൽ ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അദാലത്തുകൾ നടന്നുവരുന്നത്

പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തി പ്രവാസി കമ്മീഷൻ അദാലത്തുകൾ. കേരളത്തിൽ ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവാസി കമ്മീഷൻ അദാലത്തുകൾ നടന്നുവരുന്നത്.

പ്രവാസലോകത്തും കേരളത്തിലും പ്രവാസികളും പ്രവാസി കുടുംബങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്ത പ്രയാസങ്ങളാണ് അദാലത്തുകളിൽ ഉന്നയിക്കപ്പെടുന്നത്. കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ഇതിന് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയോ ആവശ്യമായ നടപടികളിലൂടെ ഇടപെടലുകൾ നടത്തുകയോ ആണ് ചെയ്യുക.

കേരളത്തിൽ ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അദാലത്തുകൾ നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലും മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും നടന്ന പ്രവാസി കമ്മീഷൻ അദാലത്തുകളിൽ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

പ്രവാസി/മുൻ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പരാതികൾ നൽകാവുന്നതാണ്. വരും ദിവസങ്ങളിൽ കേരളത്തിന്റെ ഓരോ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുന്നുണ്ട്.

Similar Posts