< Back
Oman
വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന്   യാത്ര മുടങ്ങിയവരെ നാട്ടിലെത്തിച്ചു
Oman

വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവരെ നാട്ടിലെത്തിച്ചു

Web Desk
|
31 Oct 2022 9:51 AM IST

എയർഇന്ത്യ എക്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതിനെ തുടർന്ന് യാത്രമുടങ്ങിയവർ നാട്ടിൽ എത്തി. ഇന്നലെ രാവിലെ 10.45ന് മസ്‌കത്തിൽനിന്നുള്ള തിരുവനന്തപുരം വിമാനത്തിലാണ് ഇവരെ നാട്ടിലേക്കെത്തിച്ചത്. 15 പേരെ ശനിയാഴ്ച രാത്രി കണ്ണൂർ വിമാനത്തിലേക്ക് അയച്ചിരുന്നു. ശനിയാഴ്ച മസ്‌കത്തിൽനിന്ന് പറന്നുയർന്ന് 45 മിനുട്ടിന് ശേഷമാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം തിരിച്ചിറക്കിയത്.

സാങ്കേതിക തകരാറാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഒമാനി കുടുംബമടക്കം 165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Similar Posts