< Back
Oman
Ain Garzis accident; Hashim Abdul Khaders body buried in Salalah
Oman

ഐൻ ഗർസീസിലെ അപകടം; ഹാഷിം അബ്‌ദുൽ ഖാദറിന്റെ മൃതദേഹം സലാലയിൽ ഖബറടക്കി

Web Desk
|
22 Oct 2025 7:17 PM IST

വൈകീട്ട്‌ നാലിന് മസ്‌ജിദ്‌ ബാഅലവി ഖബർസ്ഥാനിലാണ് മറമാടിയത്‌

സലാല: കഴിഞ്ഞ ദിവസം ഐൻ ഗർസീസിൽ വെള്ളത്തിൽ വീണ് മരണപ്പെട്ട ഹാഷിം അബ്‌ദുൽ ഖാദറിന്റെ മൃതദേഹം സലാലയിൽ ഖബറടക്കി. വൈകീട്ട്‌ നാലിന് മസ്‌ജിദ്‌ ബാഅലവി ഖബർസ്ഥാനിലാണ് മറമാടിയത്‌. മയ്യിത്ത്‌ നമസ്‌കാരത്തിന് ഇസ്‌മായിൽ ബുഖാരി കടലുണ്ടി നേത്യത്വം നൽകി. മയ്യിത്ത് സംസ്കരണത്തിന് ഐസിഎഫ്‌ പ്രവർത്തകർ നേത്യത്വം വഹിച്ചു.

വിവിധ സംഘടന നേതാക്കളും പൗ പ്രമുഖരും സഹപാഠികളും സ്വദേശി പ്രമുഖരും ഉൾപ്പടെ നൂറു കണക്കിനാളുകൾ സംസ്‌കരണ ചടങ്ങിൽ സംബന്ധിച്ചു. നാട്ടിൽ നിന്ന് ഭാര്യ സഹോദരന്മാർ രാവിലെ എത്തിയിരുന്നു. സലാലയിലെ മുതിർന്ന പ്രവാസിയും പൗരപ്രമുഖനായ അൽ ഹഖ്‌ അബ്‌ദുൽ ഖാദറിന്റെ മകനാണ് മരണപ്പെട്ട ഹാഷിം . ത്രശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയാണ്. കുടുംബത്തോടൊപ്പം കാനഡയിലായിരുന്നു താമസം.

Similar Posts