< Back
Oman

Oman
മസ്‌കത്തിൽനിന്നുള്ള കണ്ണൂർ, ഹൈദരാബാദ് സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ
|5 Sept 2022 11:49 AM IST
മസ്‌കത്തിൽനിന്ന് കണ്ണൂരിലേക്കും, ഹൈദരാബാദിലേക്കുമുള്ള സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി. സെപ്റ്റംബർ 12,13 തീയതികളിലെ സർവിസുകളാണ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.
മുംബൈയിലേക്കുള്ള സർവിസുകൾ പുഃനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകുന്നതാണെന്നും അല്ലെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.