< Back
Oman
Air India Express service to resume from Muscat from today

Air India Express | Photo | Special Arrangement

Oman

ഇന്ന് മുതൽ മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കും

Web Desk
|
3 March 2026 10:50 AM IST

ആരംഭിക്കുന്നത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ

മസ്‌കത്ത്: ഇന്ന് മുതൽ മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. നിലവിലെ പ്രതിസന്ധിക്കിടയിൽ ഗൾഫ് മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി, കോഴിക്കോട്, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും മസ്‌കത്തിൽ നിന്ന് സർവീസുകൾ ഉണ്ടാകും.

കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഒമാൻ സമയം 1.05 ന് പുറപ്പെടുമെന്നാണ് ഫ്‌ളൈറ്റ് റഡാർ വെബ്‌സൈറ്റിൽ കാണിക്കുന്നത്. മംഗളൂരുവിലേക്ക് 12. 30 നും കൊച്ചിയിലേക്ക് 1.20 നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടും.അതേസമയം, ഒമാൻ എയറും സലാം എയറും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സരവീസ് തുടരുന്നുണ്ട്.

Similar Posts