< Back
Oman

Oman
ഒമാനിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി
|22 May 2022 5:11 PM IST
ഒമാനിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി എടുത്തുകളഞ്ഞു. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. അതേ സമയം എല്ലാവരും മഹാമാരിക്കെതിരെയുള്ള മുൻകരുതൽ നൽപടികൾ സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചു.
പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ള ആളുകൾ വീട്ടിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി ഇടകലരുന്നത് ഒഴിവാക്കണം. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം.
പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. സ്വദേശികളും വിദേശികളശും ബൂസ്റ്റർ ഡോസുകൾ എടുക്കാൻ തയ്യാറാകണമെന്നും സപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.