< Back
Oman

Oman
‘ഒമാൻ ഒബ്സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
|19 Feb 2024 11:46 PM IST
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്
മസ്കത്ത്: ‘ഒമാൻ ഒബ്സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗം മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടിൽ ഷാജി വർഗ്ഗീസ് (58) ആണ് മരിച്ചത്. ‘ഒമാൻ ഒബ്സർവറി’ൽ ഗ്രാഫിക്ക് ആർട്ടിസ്റ്റായിരുന്ന ഇദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയത് .
ഭാര്യ: ജെസ്സി മറിയാമ്മ ജോർജ് (സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ജീവനക്കാരി). മക്കൾ: അയ്റിൻ അന്ന ഷാജി (ആർക്കി ടെക്റ്റ്) , അയ്ലിൻ മറിയ ഷാജി (എം.ബി.ബി.എസ് വിദ്യാർഥി). ഇടവകയുടെ മുൻ ട്രസ്റ്റിയും മലങ്കര അസോസിയേഷൻ പ്രതിനിധിയുമായ സണ്ണി വർഗ്ഗീസിന്റെ സഹോദരനാണ്. സംസ്കാരം ബുധനാഴ്ച മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.