< Back
Oman
An expatriate Malayali died in an accident in Wadi Bani Khalid.
Oman

വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു

Web Desk
|
22 March 2026 11:14 PM IST

കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാർ ആണ് മരിച്ചത്

മസ്കത്ത്: വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ കീർത്തന ഭവനിൽ വടക്കേക്കര ജനാർദനൻ പിള്ളയുടെയും വിജയലക്ഷ്മി അമ്മയുടെയും മകൻ മഹേഷ് കുമാർ (50) ആണ് മരിച്ചത്.

കഴിഞ്ഞദിവസം വാദി ബനീ ഖാലിദ് വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയതായിരുന്നു. മൃതദേഹം ഇബ്ര ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. വി. മായയാണ് മഹേഷ് കുമാറിന്റെ ഭാര്യ.

Similar Posts