< Back
Oman

Oman
അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
|17 Sept 2024 7:16 PM IST
പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്
മസ്‌കത്ത്: ഒമാനിൽ നിന്നും അവധിക്കു നാട്ടിൽ പോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പമുള്ള വയനാട് യാത്രക്കിടെ ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റുസ്താഖിൽ ഇരുപത് വർഷത്തോളമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ ബാത്തിനാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി.വി.അബു. മാതാവ് :ആമിന. ഭാര്യ സബിത. മക്കൾ: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങൾ : ഷക്കീബ് (അബൂദബി), അഷ്‌കർ, അഫ്‌സൽ, വഹീദ, സബിത.