Oman

Oman
ഹൃദയാഘാതം; ഒമാനിൽ നിന്നും ഉംറക്കുപോയ കണ്ണൂർ സ്വദേശി ത്വാഇഫിൽ മരിച്ചു
|23 Dec 2023 8:58 AM IST
ഒമാനിൽനിന്ന് ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ത്വാഇഫിൽ മരിച്ചു.
ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ ആണ് മരിച്ചത്. ഒമാനിൽ നിന്നും റോഡ് മാർഗം മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് മീഖാത്തിൽ ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.