< Back
Oman
ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് കേടുപാട്
Oman

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് കേടുപാട്

Web Desk
|
3 March 2026 2:53 PM IST

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല

മസ്‌കത്ത്: ഒമാനിലെ ദുഖം വാണിജ്യ തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കറുകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തര സേന ഉടൻ തന്നെ ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടു നടന്ന ഈ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകളുടെ ഉറവിടം എവിടെയാണെന്നോ എത്രത്തോളം നഷ്ടമുണ്ടായെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

Similar Posts