< Back
Oman
ആന്റോ അന്റണിക്ക്‌ ഇൻകാസ്‌ സലാലയിൽ സ്വീകരണം നൽകി
Oman

ആന്റോ അന്റണിക്ക്‌ ഇൻകാസ്‌ സലാലയിൽ സ്വീകരണം നൽകി

Web Desk
|
21 Jan 2026 5:04 PM IST

സലാല: സലാലയിലെത്തിയ പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക്‌ ഇൻകാസ്‌ സലാല സ്വീകരണം നൽകി. എലൈറ്റ്‌ റെസ്‌റ്റോറന്റിൽ നടന്ന പരിപാടിയിൽ ഷിജു ജോർജ്‌ അധ്യക്ഷത വഹിച്ചു. സലീം കൊടുങ്ങല്ലൂർ, ഹരീഷ്‌ കുമാർ എന്നിവർ പൊന്നാട അണിയിച്ചു. ധന്യ ഷൈൻ, ലക്ഷ്‌മി, സിറാജ്‌, സന്തോഷ്‌ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പത്തനംതിട്ട അസോസിയേഷൻ ഉദ്‌ഘാടനത്തിനാണ് എം.പി എത്തിയത്‌. പരിപാടികൾക്ക്‌ ശേഷം വെള്ളിയാഴ്‌ച അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങി.

Similar Posts