< Back
Oman
Asia Cup Fives Hockey India
Oman

ഏഷ്യാ കപ്പ്​ ഫൈവ്​സ്​ ഹോക്കി; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കൾ

Web Desk
|
4 Sept 2023 12:23 AM IST

സലാലയിൽ നടന്ന പ്രഥമ ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ അയൽക്കാരായ പാക്കിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ്​ ഇന്ത്യ കീരീടം ചൂടിയത്​.

സലാല സുല്‍ത്താന്‍ ഖാബുസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇരു പാദങ്ങളിലുമായി നാല് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ഷൂട്ടൗട്ടിൽ മനീന്ദർ സിങ്ങും ഗുർജോത് സിങ്ങും ഇന്ത്യക്കായി സ്കോർ ചെയ്തപ്പോൾ പാകിസ്ഥാൻ താരങ്ങളായ അർഷാദ് ലിയാഖത്തിന്റെയും മുഹമ്മദ് മുർതാസയുടെയും ഷോട്ടുകൾ ഗോൾകീപ്പർ സൂരജ് കർക്കേര തടുത്തിട്ടു.

ഫൈനലിലെത്തിയ ഇന്ത്യയും പാകിസ്ഥാനും അടുത്ത വര്‍ഷം മസ്‌കത്തില്‍ നടക്കാനിരിക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത സ്വന്തമാക്കി. ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ കളി കാണാൻ എത്തിയിരുന്നു.

Similar Posts