< Back
Oman

Oman
ഒമാനിൽ ഏഷ്യൻ പ്രവാസി കൊല്ലപ്പെട്ടു; മൂന്നുപേർ അറസ്റ്റിൽ
|11 Jun 2024 11:14 AM IST
സൗത്ത് ബാത്തിനയിലെ ബർക വിലായത്തിലാണ് സംഭവം
മസ്‌കത്ത്: ഒമാനിൽ ഏഷ്യൻ പ്രവാസി കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസാണ് (ആർഒപി) അറിയിച്ചത്.
'ബർക വിലായത്തിൽ തങ്ങളുടെ രാജ്യക്കാരനായ ഒരാളെ കൊലപ്പെടുത്തിയതിന് ഏഷ്യൻ പൗരത്വമുള്ള മൂന്ന് പേരെ സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻക്വയറിസ് ആന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ സഹകരണത്തോടെയാണ് നടപടി' ആർഒപി പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയെന്നും പൊലീസ് എക്‌സിൽ അറിയിച്ചു.