< Back
Oman
Badminton tournament at Tumraith
Oman

തുംറൈത്തിൽ ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

Web Desk
|
6 Feb 2025 10:15 PM IST

ഫൈനൽ മത്സരത്തിൽ ഇല്യാസ്, ബെന്നി ടീം വിജയികളായി

സലാല: കൈരളി സലാല തുംറൈത്തിൽ ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. നൂറുൽഷിഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇല്യാസ്, ബെന്നി ടീം വിജയികളായി. ബൈജു, വിനോദ് ടീം രണ്ടാം സ്ഥാനവും ഫാറൂഖ് ആൻഡ് ഫാസിൽ ടീം മൂന്നാമതുമെത്തി.

വിജയികൾക്ക് സ്‌പോൺസർമാരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ നൽകി. ജനറൽ സെക്രട്ടറി സി ജോയ് പേരാവൂർ, ടിസ പ്രസിഡന്റ് ഷജീർഖാൻ, കിഷോർ, അബ്ദുൽ സലാം, ഹേമ ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു. സിബുഖാൻ, ഷാജി, സണ്ണി, ബൈജു വിനോദ് എന്നിവർ നേതൃത്വം നൽകി.

Similar Posts