< Back
Oman
മികച്ച ഫാൻ മുഖം; ഗിന്നസ് റെക്കോർഡിൽ പങ്കാളികളായി ലുലു
Oman

മികച്ച 'ഫാൻ മുഖം'; ഗിന്നസ് റെക്കോർഡിൽ പങ്കാളികളായി ലുലു

Web Desk
|
24 Dec 2022 10:40 PM IST

300 ആളുകള്‍ ഒരുമിച്ച് മോയ്സ്റ്ററൈസർ ഉപയോഗിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോർഡും മത്സരത്തിന് ലഭിച്ചു

മികച്ച ഫാന്‍ മുഖത്തെ കണ്ടെത്തുന്നതിനായി വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഷേവിംഗ് പ്രൊഡക്ട്സ് നിർമാതാക്കളായ ഗില്ലറ്റ്. ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റില്‍ ഖിംജി രാംദാസ് പി ആന്‍ഡ് ജി വിഭാഗവുമായി ചേർന്നാണ് ഷേവിംഗ് മത്സരം സംഘടിപ്പിച്ചത്. 300 ആളുകള്‍ ഒരുമിച്ച് മോയ്സ്റ്ററൈസർ ഉപയോഗിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോർഡും മത്സരത്തിന് ലഭിച്ചു

ഗില്ലറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ മികച്ച അനുഭവം തേടിയായിരുന്നു പരിപാടി. ഒരേ സമയം കൂടുതലാളുകള്‍ മോയ്സ്ട്രൈസിങ് ക്രീം ഉപയോഗിച്ചായിരുന്നു മത്സരം. 300 ആളുകള്‍ പങ്കെടുത്ത പരിപാടി ഗിന്നസ് വേള്ഡ് റെക്കോർഡും സ്വന്തമാക്കി. ബൗശർ ഔട്ട്ലെറ്റിന്റെ പാർക്കിംഗ് ഏരിയയിലാണ് ഗ്രൂമിംഗിനായി ലുലു സൗകര്യമൊരുക്കിയത്.

ഫുട്ബോള്‍ ആവേശം കൂടി ആയപ്പോള്‍ മത്സരം മികച്ച രീതിയിലായെന്ന് ഒമാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ ശബീര്‍ കെ.എ പറഞ്ഞു. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം ലഭിക്കുന്നതില്‍ ഖിംജി രാംദാസ് കൺസ്യൂമർ പ്രൊഡക്ട്സ് ക്ലസ്റ്റർ സി ഇ ഒ ശ്രീധർ മൂസാപേറ്റ ലുലു ഗ്രൂപ്പിന് നന്ദി അറിയിച്ചു.

Similar Posts