< Back
Oman

Oman
സ്താനാർബുദ ബോധവത്കരണം; സലാലയിൽ കൂട്ട നടത്തം സംഘടിപ്പിക്കുന്നു
|20 Oct 2024 9:12 PM IST
സലാല: ലൈഫ് ലൈൻ ആശുപത്രി സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി നവംബർ ഒന്നിന് കൂട്ട നടത്തം സംഘടിപ്പിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാലയുമായി സഹകരിച്ച് വൈകിട്ട് 4.30 ന് സലാല ഗാർഡൻസ് മാളിലെ ഗേറ്റ് നമ്പർ രണ്ടിൽ നിന്നാണ് നടത്തം ആരഭിക്കുക. സ്താനാർബുദ ബോധവത്കരണം പ്രമുഖ ഡോക്ടർമാർ നിർവ്വഹിക്കും. മുഴുവൻ ആളുകൾക്കും ഇതിൽ പങ്കാളികളാകാമെന്ന് ഓപറേഷൻ മാനേജർ അബ്ദുൽ റഷീദ് പറഞ്ഞു.