< Back
Oman
ഒമാനിലെ ഹൈമയിൽ വാഹനാപകടം; അഞ്ചുപേർ മരിച്ചു
Oman

ഒമാനിലെ ഹൈമയിൽ വാഹനാപകടം; അഞ്ചുപേർ മരിച്ചു

Web Desk
|
8 Nov 2023 11:18 PM IST

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിച്ചിരുന്നത്. അതേസമയം, അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഒമാനിലെ ഹൈമ.

Similar Posts