< Back
Oman

Oman
ഒമാനിലെ ജബല്‍ അഖ്ദറിൽ വാഹനാപകടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു
|2 July 2023 4:57 PM IST
മത്രയില്‍നിന്ന് ശനിയാഴ്ച കുടുംബസമേതം ഒമാനിലെ ജബല്‍ അഖ്ദറിലേക്ക് വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്
മസ്കത്ത്: ഒമാനിലെ ജബല്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു. മത്രയില്‍നിന്ന് ശനിയാഴ്ച കുടുംബസമേതം ഒമാനിലെ ജബല്‍ അഖ്ദറിലേക്ക് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബംഗ്ലാദേശ് ധാക്ക കരീംപൂര്‍ സ്വദേശികളാണ് മരിച്ചവരെല്ലാം. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.
Summary: Three Bangladeshi nationals died in a car accident in Jebel Akhdar, Oman